ഫെയർ? വെൽ
Last updated: December 3, 2019
ഇന്നലെ ഫയർവെല്ലിനു പറയാനുദ്ദേശിച്ച കാര്യങ്ങൾ മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറിപ്പോയി, നെർവസ് ആയി കയ്യിന്നു പോയി മൊത്തം കോണ്ട്രയായി. പറയാൻ വിചാരിച്ച കാര്യം പറയാഞ്ഞിട്ടാണോ എന്തോ, ഉറക്കം വരുന്നില്ല.
കു…കൂ… കുടുംബം
ഇല്ല, ഇനി ഹറാരിയും സാപിയൻസും ബഷീറും ഒന്നുമില്ല. പരിപാടി നിർത്തി. നമ്മൾടെ ചരിത്രം മൊത്തം കുടിയേറ്റവും പലായനവും പ്രവാസവുമൊക്കെയാണ് പറയാനാർന്നു വന്നേ. അല്ലേൽ ഇപ്പൊ തന്നെ, നമ്മൾ പഠിക്കാൻ വയനാട്ടിലേക്ക് പാലായനം ചെയ്തു. ഇനി ജോലിക്ക് ബാംഗ്ലൂരിലേക്കോ, വേറെ എവിടേക്കെങ്കിലുമോ കുടിയേറും. ചരിത്രവും ഇത് തന്നെയാണ്. ഇതിന്റെ ഒരു സ്മൂത്ത് ആയ സെറ്റപ്പിനാണ് കുടുംബം ഒക്കെ എന്നാ എനിക്ക് തോന്നിയിട്ടുള്ളത്. അല്ലേൽ ഇന്നും പൊളിഗാമിയൊക്കെ പ്രാക്ടീസ് ചെയ്യുന്ന കമ്മ്യൂണിറ്റികൾ ണ്ടാകുമാർന്നൊ? കേരളത്തിന്റെ കാര്യമൊക്കെ ബഹു കഷ്ടമായിരുന്നു. പി കെ ബാലകൃഷ്ണന്റെ പുസ്തകം ഒക്കെ വായിച്ചാൽ 16 -ആം നൂറ്റാണ്ടിലെ കേരളത്തിന്റെ സ്ഥിതിയൊക്കെ വ്യക്തമായി മനസിലാകും. മരുമക്കത്തായമൊക്ക മാറിയിട്ട് വല്യ കാലമൊന്നുമായിട്ടില്ലല്ലോ. അതോണ്ട് കുടുംബവും മാങ്ങാത്തതൊലിയെയൊന്നും അത്ര മഹത്വവൽക്കരിക്കേണ്ട കാര്യമൊന്നുമില്ല. ബാരതം ത്രെ, ഈ സങ്കിത്തലയാണൊക്കെ മൈക് കൊടുത്തവരെ പറഞ്ഞാ മതിലോ. പിന്നെ….പിന്നെ….പിന്നെ….പിന്നെ…. ഫീമെയ്ൽ ബോഡി കമോഡിഫിക്കേഷൻ ഒഴിച്ച് മറ്റെല്ലാം അത്രമേൽ സ്ത്രീവിരുദ്ധമായി സംസാരിച്ചിട്ടും കൂവാതിരുന്നത് മോശമായിപ്പോയോ?
മാഷ് ന്ന വിളി ചിലര്ക്കൊന്നും ചേരില്ല, അത് പേരിന്റെ കൂടെ ങ്ങനെ മുഴച്ച് നിൽക്കും. അപ്പോൾ ആ വിളിക്ക് തെറിയുടെ പരിവേഷം വരും. വത്തക്കമാഷിലെ മാഷില്ല, അത് പുളിച്ച തെറിയാണ്(ചോംസ്കിദേവോ നമഃ ).
നബി: ഭക്തകുചേലാ, ദൈവമേ…. സാധനം കയ്യിലുണ്ട് ട്ടോ.
ജോലി-കൂലി.. തൊഴിലാളി-പിരിച്ചുവിടൽ.
കലാലയംന്നല്ലേ, പഠനാലയം ന്നല്ലല്ലോ ലെ പേര്. പഠനാലയത്തിലേക്ക് ഉള്ള ട്രാൻസ്ഫോർമേഷന്റെയാ, അല്ലെങ്കിൽ ഇത്രമേൽ നാറിയ തൊഴിലാളി നയങ്ങളെ ന്യായീകരിക്കില്ലല്ലോ. മറിച്ച് കലഹിക്കാൻ പറഞ്ഞേനെ. nit ക്കാരൻ പറഞ്ഞ സുരക്ഷിതത്വമൊന്നും എനിക്ക് തോന്നുന്നില്ല. മൂപ്പരുടെ തന്നെ ഭാഷേല് വെറും ട്രാൻസ്ലേറ്റർ ആയ നമ്മളെ ഓട്ടോമേഷന്റെ കാലത്ത് മെഷിനെ കൊണ്ട് വെച്ച് മാറാൻ കഴിയുമ്പോൾ അത്രക്ക് ആത്മവിശ്വാസമൊന്നും നമ്മൾക്ക് താരണ്ടാർന്നു ന്നാ എനിക്ക് തോന്നിയെ.
സ്റ്റോറി ഓഫ് അനഘ ശരിക്കും അപർണ പ്രഭയുടെ ജീവിതമാണ്.(ഞാൻ നടത്തിയ അഭിമുഖത്തിന്റെ ട്രാൻസ്ക്രിപ്ട് ). ഒന്ന് യൂണിയനൈസ് ചെയ്യാൻ പോലും കഴിയാത്ത, നല്ല കാലം മുഴുവൻ ഊറ്റിക്കുടിച്ച് ചാണ്ടിയാകുമ്പോൾ വലിച്ചെറിയുന്ന, ചൂഷണം ചെയ്യുന്നതിൽ ഏറ്റവും മുൻപിലുള്ള ഈ മേഖലയിൽ, പുതിയ തരാം ചൂഷണങ്ങൾക്ക് വളം വെക്കുന്ന നിയമത്തെ ന്യായികരിക്കുന്ന നിലപാടിനോട് തീരെ യോജിക്കാനാകുന്നില്ല. പിന്നെ ഡെവലപ്പർ ബേൺഔട് ഒക്കെ വന്നു വർക്കപ്പണിക്ക് പോകുന്നൊരേം ഈ സിസ്റ്റത്തിൽ കിടന്നു കലഹിക്കുന്നവരേം ഒക്കെ നേരിട്ടും അല്ലാതേം അറിയാവുന്നത് കൊണ്ട്, ഈ സുരക്ഷിതത്വമൊക്കെ അക്കാദമിയക്ക് മാത്രമുള്ളതാണെന്നാ തോന്നുന്നേ.
അപ്പോൾ ആകെയുള്ള ഒരു പ്രതീക്ഷ പ്ലാറ്റ്ഫോം സഹകരണസംഘങ്ങളിൽ മാത്രമാണ്. ആ ആശയം പൂത്ത് തളിർക്കട്ടെ
ടെക്നോ-ഇല്ലോജി
കഴിഞ്ഞ വര്ഷം എനിക്ക് പൈത്തണ് പ്രോഗ്രാമിങ് ഭാഷയുടെ ആദ്യകാല ഡെവലപ്പറെയും അദ്ദേഹത്തിന്റെ ഭാര്യയേം കാണാനും പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞിരുന്നു. രണ്ടുപേരും ഡെവലപ്പർമാർ. ഒരാൾ ഇപ്പോൾ കമ്പ്യൂട്ടർ സയന്റിസ്റ്റാണ്, മറ്റേയാളോ ടോം ടോമിൽ മുതിർന്ന പ്രോഗ്രാമ്മറും. അവർ നടത്തിയ ഒരു നിരീക്ഷണം ഇന്ത്യക്കാർ ടെക് അഡിക്ടുകൾ ആണെന്നാർന്നു. ഹോളോകോസ്റ്റിന്റെ ട്രോമായുള്ളത്കൊണ്ടാണെന്നു തോന്നുന്നു, ഈ യൂറോപ്പുകാരൊന്നും യന്ത്രങ്ങൾക്ക് പകരം മനുഷ്യരെ ഡിപെൻഡ് ചെയ്യാൻ ശ്രമിക്കുന്നത്. ഇലെക്ഷൻ ഒക്കെ റിഗ്ഗ് ചെയ്യുവാന് വ്യാപകമായി പരാതിപ്പെടുമ്പോൾ, നിലപാടുകൾ പുനഃപരിശോദിക്കപ്പെടേണ്ടതാണെന്നാണ് എനിക്ക് തോന്നുന്നത്.
ഫെയർ? വെൽ
ന്റെ ഹന്നെ, നീയൊക്കെ എങ്ങനാ ഇങ്ങനെ മൈക് വിഴുങ്ങുന്നേ? ഇന്നലെ എനിക്കാണേൽ ആകെ ഒരു വിറയൽ. നിങ്ങളുടെ ഒക്കെ കൂടെ ഒന്നാം വര്ഷം മുതൽ പഠിക്കാനായർന്നു, രണ്ടു വര്ഷം പോയതിൽ ഒരു നഷ്ടവും തോന്നുന്നില്ല എന്ന് പറയാൻ വന്ന ഞാൻ മൈക്കിനോട് പറഞ്ഞപ്പോ അത് ഞാൻ രണ്ട വര്ഷം മുൻപ് വരേണ്ടിയിരുന്നതാര്ന്നു എന്നൊക്കെയാണ്. അത് മാത്രമാണ് നല്ല ഓർമ്മയുള്ളത്. ന്താണോ ന്തോ, പോളീന്നിറങ്ങിയപ്പോ ഇത്രേം പ്രശ്നം തോന്നിയിരുന്നില്ല എന്നാ ഓർമ്മ. ഇവിടുന്നു എങ്ങനേലും രക്ഷപെടണമെന്നു ഒക്കെ വിചാരിച്ചിരുന്നു. കൂട്ടുകാരോടൊക്കെ അങ്ങനെ പറയുകേം ചെയ്തിരുന്നു. ഇപ്പൊ പോകാൻ തോന്നുന്നില്ല.
Dream
ഞാൻ അങ്ങനെ സ്വപ്നമൊന്നും കാണലില്ല. ഒരു സമയമാകുമ്പോ കിടക്കും പിന്നെ രാവിലെ എണീക്കും. ക്ലാസിൽ വരും, തിരിച്ച് പോകും. പിന്നേ അടുത്ത ദിവസോം ഇത് തന്നെ റിപീറ് ചെയ്യും. കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷ് സാമ്രാജ്യം അകത്താക്കി കിടന്നപ്പോ ഒരു സ്വപ്നം കണ്ടു. കുറെയേറെ കാലത്തിന് ശേഷം. അതിങ്ങനാരുന്നു. ക്ലാസ്സിന്നു ഇറങ്ങി വലതു വശത്തുള്ള സ്റ്റെയർ വഴി കുറെ സ്റ്റെപ്പുകൾ ഇറങ്ങി. പിന്നേം കുറെ സ്റ്റെപ്പുകൾ ഇറങ്ങി. മുകളിലേക്ക് നോക്കുമ്പോ കുറെ ഇറങ്ങി കഴിഞ്ഞിരിക്കുന്നു. താഴേക്ക് നോക്കുമ്പോളോ മുകളിലേക്ക് നോക്കുമ്പോൾ തന്നെ. ഇത് തന്നെ ലൂപ്പ് ചെയ്യുവാ. ഞാൻ നടന്നു, തീരുന്നില്ല. പിന്നേം നടന്നു, ഓടി, തളർന്നു, നാവു കുഴഞ്ഞു, കണ്ണുകൾ കൂമ്പി, ബോധം പോയി, കണ്ണ് തുറന്നു നോക്കുമ്പോൾ ആകെ ഇരുട്ട്, ചുറ്റിറ്റിലും ഇരുട്ട്.
പിൻകുറിപ്പ്
പാട്ട് പാടാൻ പറഞ്ഞപ്പോ പാടാത്തതിന് പകരം പോളിന്ന് പാടിയ ഒരെണ്ണം ഇവിടിരിക്കട്ടെ. https://hooktube.com/watch?v=laCegSK3zwk